നിയമസഭാ സംഘർഷങ്ങളിൽ സ്പീക്കറുടെ റൂളിങ്ങ്. നടന്നത് ഒഴിവാക്കപ്പെടേണ്ട സംഭവങ്ങളാണെന്നും,പ്രതിപക്ഷ അവകാശങ്ങൾ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, സമാന്തരസഭ ചേർന്നത് അത്ഭുതപ്പെടുത്തിയെന്നും, ഭാവിയിൽ ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും, എന്നാൽ ഷാഫി തോൽക്കുമെന്ന പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്നും, സഭ ടി വിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്നും മാർഗനിർദേശങ്ങൾ പുന:പരിശോധിച്ച് പുറപ്പെടുവിക്കുമെന്നും സ്പീക്കർ പറഞ്ഞു.
എന്നാൽ സ്പീക്കറുടെ റൂളിങ്ങിൽ അവ്യക്തതയുണ്ടെന്നും, പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും വിഡി സതീശൻ പറഞ്ഞു.