ലോകകപ്പ് ഫുട്ബോളിൽ
ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ കോസ്റ്ററിക്കയെ സ്പെയിൻ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തി.
സ്പാനിഷ് നിരയിലെ ആറു പേർ ചേർന്നാണ് ഏഴു ഗോളടിച്ചത്. ഫെറാൻ ടോറസിന്റെ ഇരട്ടഗോളും (31–പെനൽറ്റി, 54), ഡാനി ഓൽമോ (11), മാർക്കോ അസെൻസിയോ (21), ഗാവി (74), കാർലോസ് സോളർ (90), അൽവാരോ മൊറാട്ട (90+2) എന്നിവരുടെ ഗോളുകളുമാണ് സ്പാനിഷ് പടയ്ക്ക് കൂറ്റൻ വിജയമൊരുക്കിയത്.
റയൽ മഡ്രിഡ്, പിഎസ്ജി തുടങ്ങിയ വമ്പൻ ക്ലബ്ബുകളുടെ ഗോൾകീപ്പറായിരുന്ന കെയ്‍ലർ നവാസ് കാവൽനിന്ന പോസ്റ്റിലാണ് സ്പാനിഷ് പട ഏഴു ഗോളുകൾ അടിച്ചുകയറ്റിയത്.
ഇതോടെ, ഗ്രൂപ്പ് ഇയിൽ മൂന്നു പോയിന്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്തേക്ക് കയറി. ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ച ജപ്പാനാണ് രണ്ടാമത്.
ജയ ജയ ജയ സ്പെയിൻ ഹോ
