ആഗോള ഓഹരി വിപണി മൂല്യത്തില്‍ ഇന്ത്യയെ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണ കൊറിയ. ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം ഇന്ത്യയില്‍നിന്ന് തായ്‌വാന്‍ പിടിച്ചെടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഇന്ത്യയെ പിന്തള്ളി ദക്ഷിണ കൊറിയയുടെ കുതിപ്പ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ വിപണി ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു. ബ്ലൂംബെര്‍ഗ് ഡാറ്റ പ്രകാരം ദക്ഷിണ കൊറിയന്‍ വിപണിയുടെ മൂല്യം 5 ട്രില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഇന്ത്യയുടേത് ഏകദേശം 4.85 ട്രില്യണ്‍ ഡോളറാണ്. അഞ്ചാം സ്ഥാനത്തുള്ള തായ്‌വാന്റെ മൂല്യം 5.15 ട്രില്യണ്‍ ഡോളറാണ്. കാനഡയും യു.കെയുമാണ് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യക്ക് തൊട്ടുപിന്നില്‍. അമേരിക്ക 78 ട്രില്ല്യണ്‍ ഡോളര്‍, ചൈന 16 ട്രില്ല്യണ്‍ ഡോളര്‍, ജപ്പാന്‍ 8.8 ട്രില്ല്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ മൂന്നില്‍.
ഇന്ത്യയെ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണ കൊറിയ
