’96 ഡെബിറ്റ് കാര്‍ഡ് ഓഫറുകള്‍’ ക്യാംപെയിന് അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ബാങ്കിന്റെ 96-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാംപെയിന്. ഇതിന്റെ ഭാഗമായി ആമസോണ്‍, സൊമാറ്റോ, മേക്ക് മൈ ട്രിപ്, ക്രോമ, ലുലു, ഈസിഡിന്നര്‍, ബുക്ക് മൈ ഷോ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ ഉണ്ടാകും. ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള ശാഖയിലും ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. ഉപഭോക്താക്കള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായി ബാങ്കിന്റെ സിജിഎമ്മും റീട്ടെയില്‍ അസറ്റ്സ് മേധാവിയുമായ സഞ്ചയ് സിന്‍ഹ പറഞ്ഞു. അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ നവീന ബാങ്കിങ് സേവനങ്ങള്‍ ഉറപ്പാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സാധിച്ചു. 1929 ല്‍ തൃശൂരിലാണ് ബാങ്ക് ആരംഭിക്കുന്നത്.