മലയാളി സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഈണത്തിലെത്തിയ പുതിയ മെലഡിയും സംഗീത പ്രേമികളുടെ ശ്രദ്ധ നേടുകയാണ്. സ്റ്റേറ്റ് ബസ് എന്ന ചിത്രത്തിനുവേണ്ടി വിദ്യാധരന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. പ്രശാന്ത് പ്രസന്നന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ചന്ദ്രന്‍ നരീക്കോട് ആണ് ചിത്രത്തിന്റെ സംവിധാനം. സന്തോഷ് കീഴാറ്റൂര്‍, വിജിലേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പൊലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
പ്രഖ്യാപന സമയം മുതല്‍ ബോളിവുഡ് വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ബോളിവുഡിന്റെ കടുത്ത ആശങ്കകള്‍ക്ക് ചെറിയൊരളവ് ആശ്വാസം പകരുകയാണ് പുതിയ ചിത്രം ബ്രഹ്മാസ്ത്രയുടെ ബോക്‌സ് ഓഫീസ് പ്രതികരണം. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യദിനം 75 കോടി നേടിയ ചിത്രം രണ്ടാം ദിനം 85 കോടിയും നേടി. ഈ വര്‍ഷം ഏറ്റവും മികച്ച ആഗോള ഓപണിംഗ് നേടിയ ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലും ഇടംനേടിയിട്ടുണ്ട് ബ്രഹ്മാസ്ത്ര. ഈ ലിസ്റ്റില്‍ നാലാം സ്ഥാനത്താണ് ബ്രഹ്മാസ്ത്ര. എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആറും പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ രണ്ടും വിജയ് ചിത്രം ബീസ്റ്റുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
ഇന്ത്യയുടെ ഔദ്യോഗിക ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മീഡിയ സംപ്രേഷണാവകാശ മൂല്യത്തില്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്റിനെയും കടത്തിവെട്ടി മുന്നേറുന്നു. ഐ.പി.എല്‍ നിലവില്‍ വന്നിട്ട് 15 വര്‍ഷമായി. ഇതിനിടെ മീഡിയ റൈറ്റ്സ് വരുമാനത്തിലുണ്ടായ വാര്‍ഷിക വളര്‍ച്ചാനിരക്ക് 18 ശതമാനമാണ്. 1993ല്‍ നിലവില്‍ വന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2023 വരെയുള്ള 30 വര്‍ഷക്കാലത്തിനിടെ രേഖപ്പെടുത്തിയ വളര്‍ച്ചാനിരക്ക് 15 ശതമാനം മാത്രം. അമേരിക്കയിലെ പ്രസിദ്ധമായ നാഷണല്‍ ഫുട്ബാള്‍ ലീഗ് 1990 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളിലായി രേഖപ്പെടുത്തിയ സി.എ.ജി.ആര്‍ 10 ശതമാനമാണ്. 2023 മുതല്‍ 2027 വരെയുള്ള സംപ്രേഷണാവകാശം ഐ.പി.എല്‍ വിറ്റത് 620 കോടി ഡോളറിനാണ്. ലോകത്ത് മൊത്തം ക്രിക്കറ്റ് മത്സരങ്ങളിലെ പരസ്യവരുമാനം വിലയിരുത്തിയാല്‍ 60 ശതമാനവും ഐ.പി.എല്ലിലാണ്. എന്നാല്‍, മൊത്തം കായികയിനങ്ങള്‍ കണക്കിലെടുത്താല്‍ പരസ്യങ്ങളില്‍ ക്രിക്കറ്റിന്റെ വിഹിതം മൂന്നുശതമാനം മാത്രമാണ്. ഇത് അമേരിക്കയിലെ കോളേജ് കായിക മത്സരങ്ങളുടേതിനേക്കാള്‍ കുറവാണ്.
പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) 2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി. പുതിയ നിരക്കുകള്‍ 2022 സെപ്തംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ കാലയളവിലേയും പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 7 ദിവസം മുതല്‍ 3 വര്‍ഷം വരെയോ അതില്‍ കൂടുതലോ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 3.25% മുതല്‍ 5.85% വരെ പലിശ നല്‍കുന്നു. അതേസമയം 30 മുതല്‍ 45 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.00 ല്‍ നിന്ന് 35 ബിപിഎസ് വര്‍ദ്ധിപ്പിച്ചു. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.45% ല്‍ നിന്ന് 5.60% ആയി ബാങ്ക് ഉയര്‍ത്തി. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ (1000 ദിവസം ഒഴികെ) കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.60% പലിശ ലഭിക്കും, മൂന്ന് വര്‍ഷവും അതിന് മുകളിലും കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.85% പലിശ ലഭിക്കും, മുമ്പ് 5.70% ആയിരുന്നു.
ബിഎംഡബ്ല്യു എക്‌സ4 ’50 ജഹ്രെ എം എഡിഷന്‍’ പുറത്തിറക്കി. 30ശ പെട്രോളിന് 72.90 ലക്ഷം രൂപയും 30റ ഡീസല്‍ 74.90 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ വില. ബിഎംഡബ്ലു എം ഏായഒന്റെ 50 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കുന്ന എക്‌സ്4ന്റെ ഈ എക്സ്‌ക്ലൂസീവ് പതിപ്പ് ചെന്നൈയിലെ ബിഎംഡബ്ലു ഗ്രൂപ്പ് പ്ലാന്റില്‍ പ്രാദേശികമായി നിര്‍മ്മിക്കും. ഇത് പരിമിതമായ സംഖ്യകളില്‍ ലഭ്യമാകും കൂടാതെ ഓണ്‍ലൈനായി മാത്രം ബുക്ക് ചെയ്യാവുന്നതാണ്. മെഷ് കിഡ്നി ഗ്രില്ലിന് ഓള്‍-ബ്ലാക്ക് മെഷ്-ഇന്‍സേര്‍ട്ടുകളും ഫ്രെയിമും ‘എം ഹൈ ഗ്ലോസ് ഷാഡോ ലൈനില്‍’ ഫിനിഷ് ചെയ്തിട്ടുണ്ട്. ഇതിന് ചുറ്റും പുതിയ എം ബാഡ്ജിംഗും ’50 വര്‍ഷത്തെ എം ഡോര്‍ പ്രൊജക്ടറും’ ലഭിക്കുന്നു.
ഡി.കെ. മെഡിക്കല്‍ കോളേജിലെ ഡിസക്ഷന്‍ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകള്‍ പുതിയതായി ജോലിക്കു വന്ന ഡോക്ടര്‍ അഹല്യയ്ക്ക് കൗതുകകരമായി തോന്നി. എന്നാല്‍ അവിടെ കീറിമുറിച്ച് പഠിപ്പിക്കാന്‍ നല്‍കിയ അഞ്ചു മൃതദേഹങ്ങളില്‍ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അര്‍ത്ഥം ചികഞ്ഞ അവള്‍ക്ക് ഒരു കാര്യം മനസ്സിലായി. നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങള്‍ ലോലഹൃദയര്‍ക്ക് ചേര്‍ന്നതല്ല. പക്ഷേ, അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു. ‘ബോഡി ലാബ്’. രജത് ആര്‍. ഡിസി ബുക്‌സ്. വില 266 രൂപ.
രാവിലെ എഴുന്നേറ്റ് ഒരുവിധം ജോലിയെല്ലാം ഒതുക്കി ഓഫീസിലേക്ക് പായുന്നതിനിടയില്‍ കുളിയൊക്കെ കിട്ടുന്ന സമയത്തങ്ങ് നടത്തിയെടുക്കും. പലപ്പോഴും ഭക്ഷണമുണ്ടാക്കിയ ശേഷം ഓടിക്കയറി കുളിച്ച് ഉണ്ടാക്കിവച്ചതെല്ലാം വയറ്റിലാക്കി ഒറ്റ ഓട്ടമായിരിക്കും. എന്നാല്‍ കുളികഴിഞ്ഞ് ഉടനെയുള്ള ഭക്ഷണം കഴിപ്പ് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കുളിച്ച് കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുളി കഴിയുമ്പോള്‍ ആമാശയത്തിന് ചുറ്റുമുള്ള രക്തം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങുന്നതിനാല്‍ ഈ സമയം ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം ശരിയായി നടക്കില്ല. കുളി കഴിയുമ്പോള്‍ ശരീരോഷ്മാവ് കുറവായിരിക്കും എന്നതുകൊണ്ട് ശരിയായ ദഹനം നടക്കില്ലെന്നാണ് ആയുര്‍വേദത്തിലും പറയുന്നത്. അതുകൊണ്ട് കുളി കഴിഞ്ഞും കുളിക്കുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനിടയില്‍ 2-3 മണിക്കൂര്‍ ഇടവേള വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ പതിവ് തുടരുമ്പോള്‍ ശരീരത്തിന് പല ബൂദ്ധിമുട്ടുകളും അനുഭവപ്പെടാന്‍ തുടങ്ങും. ഇതോടൊപ്പം ശരീരഭാരം വര്‍ദ്ധിക്കാനും അമിതവണ്ണത്തിനും ഇത് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് പിന്നീട് പല ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. പതിവ് തിരക്കുകള്‍ക്കിടയില്‍ കുളിയും ഭക്ഷണവും തമ്മില്‍ രണ്ട് മൂന്ന് മണിക്കൂര്‍ ഇടവേളയൊന്നും പറ്റില്ലെന്നാണെങ്കില്‍ തണുത്തവെള്ളം ഒഴുവാക്കി ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറഞ്ഞു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.57, പൗണ്ട് – 92.92, യൂറോ – 80.95, സ്വിസ് ഫ്രാങ്ക് – 83.24, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.73, ബഹറിന്‍ ദിനാര്‍ – 211.03, കുവൈത്ത് ദിനാര്‍ -258.00, ഒമാനി റിയാല്‍ – 206.89, സൗദി റിയാല്‍ – 21.17, യു.എ.ഇ ദിര്‍ഹം – 21.66, ഖത്തര്‍ റിയാല്‍ – 21.85, കനേഡിയന്‍ ഡോളര്‍ – 61.23.