രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം…’ എന്ന വേറിട്ട ഗാനം ആലപിച്ചത് ഭദ്ര രാജിന് ആണ്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സജീദ്.എ സംവിധാനം ചെയ്ത ചിത്രമാണ് ‘വടക്കന്‍’. കിഷോര്‍, ശ്രുതി, മെറിന് ഫിലിപ്പ്, മാലാ പാര്‍വതി, രവി വെങ്കട്ടരാമന്, ഗാര്‍ഗി ആനന്ദന്, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന് കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്, സിറാജ് നാസര്‍, രേവതി തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു. ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. മാര്‍ച്ച് 7ന് ചിത്രം തിയറ്ററുകളില്‍ എത്തും.
സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ ചിത്രത്തിലെ ഗാനം
