പ്രേക്ഷക മനസ്സുകളില്‍ പുതുമയുടെ കാഴ്ച നിറച്ച ‘റൈഫിള്‍ ക്ലബ്ബ്’ സിനിമയിലെ ‘നായാട്ട് പ്രാര്‍ത്ഥന’ എന്ന ഗാനം പുറത്തിറങ്ങി. തീര്‍ത്തും വന്യമായ താളവും വരികളും ആലാപനവുമായാണ് ‘ചാവുകടലേ… കുരുതി കളമേ…’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് റെക്‌സ് വിജയന്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം റെക്‌സ് വിജയനും നേഹ എസ് നായരും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിള്‍ ക്ലബ്ബിനെ മുന്‍നിര്‍ത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തില്‍ നടക്കുന്ന കഥയാണ് ചിത്രം. വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും ദര്‍ശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം ശക്തമായ വേഷങ്ങളിലുണ്ട്. അതോടൊപ്പം അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, റംസാന്‍ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, നവനി ദേവാനന്ദ് എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധ നേടുന്ന മറ്റു അഭിനേതാക്കള്‍.