ഫഹദ് നായകനാകുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘നിന്‍ കൂടെ ഞാന്‍ ഇല്ലയോ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. അഖില്‍ അച്ഛന്റെ സിനിമകളില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്‌സ് മൈ ബോയ്’ എന്ന ഡോക്യുമെന്ററിയും അഖില്‍ സത്യന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം.