ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ‘ഡിയര്‍ വാപ്പി’യിലെ ഒരു ഗാനം പുറത്തുവിട്ടു. ‘കിസ പറയണതാരോ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയാണ് ഗാനരചയിതാവ്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിലെ ടെയ്ലര്‍ ബഷീര്‍ എന്ന അച്ഛന്റേയും മോഡലായ മകളുടേയും കഥയാണ് ചിത്രം പറയുന്നത്. ‘തിങ്കളാഴ്ച നിശ്ചയം’ ഫെയിം അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരും പ്രധാന വേഷത്തിലുണ്ട്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (‘വെയില്‍’ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.