പ്രശസ്ത തിരക്കഥാകൃത്ത് എസ്. എന്‍ സ്വാമി സംവിധായകനാവുന്ന ആദ്യ ചിത്രം ‘സീക്രട്ട്’ തിയേറ്ററുകളിലേക്ക്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ജൂലൈ 26-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മോട്ടിവേഷണല്‍ ത്രില്ലര്‍ എന്ന ലേബലിലാണ് ചിത്രമെത്തുന്നത്. എസ്. എന്‍ സ്വാമി തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡി.ഒ.പി -ജാക്സണ് ജോണ്സണ്, എഡിറ്റിങ് -ബസോദ് ടി ബാബുരാജ്, ആര്‍ട്ട് ഡയറക്ടര്‍: സിറില്‍ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രാകേഷ്. ടി.ബി, പ്രൊഡക്ഷന്‍ കണ്ട്രോളര്: അരോമ മോഹന്‍, കോസ്റ്റ്യൂം: സ്റ്റെഫി സേവിയര്‍, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ശിവറാം, സൗണ്ട് ഡിസൈന്‍: വിക്കി, കിഷന്. അസ്സോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ചന്ദ്രന്, ആക്ഷന്‍ ഡയറക്ടര്‍: ഫീനിക്സ് പ്രഭു, ഫൈനല്‍ മിക്സ് : അജിത് എ ജോര്‍ജ്, വിഎഫ്എക്സ്: ഡിജിബ്രിക്ക്സ്, ഡി.ഐ: മോക്ഷ, സ്റ്റില്‍സ്: നവീന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഓ: പ്രതീഷ് ശേഖര്‍.