വില്പനയില് വന്‍ കുതിച്ചു ചാട്ടം നടത്തി സ്കോഡ ഇന്ത്യ. 2021നെ അപേക്ഷിച്ച് 2022 ല്‍ വില്പനയില് 125 ശതമാനം വളര്‍ച്ചയാണ് സ്കോഡ ഇന്ത്യയ്ക്ക് ലഭിച്ചത്. 2021 ല്‍ 23858 കാറുകളാണ് വിറ്റതെങ്കില്‍ 2022 ല്‍ 53721 കാറുകള്‍ സ്കോഡ ഇന്ത്യന്‍ നിരത്തുകളിലെത്തിച്ചു. 2021 ഡിസംബറിനെ അപേക്ഷിച്ച് 2022 ഡിസംബറില്‍ 48 ശതമാനം വളര്‍ച്ച സ്കോഡ കൈവരിച്ചു. 4788 യൂണിറ്റാണ് കഴിഞ്ഞ മാസത്തെ വില്പന. ഇതോടെ സ്കോഡ ഇന്ത്യയുടെ ഏറ്റവും മികച്ച വര്‍ഷമായി 2022 മാറി. കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ സ്കോഡ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അധികം വാര്‍ഷിക വില്പന റെക്കോര്‍ഡ് തിരുത്തിയിരുന്നു. സ്കോഡയുടെ ഏറ്റവും അധികം വാഹനങ്ങള്‍ വില്‍ക്കുന്ന മൂന്നാമത്ത വിപണിയും ഇന്ത്യയാണ്. ജര്‍മനിയും ജന്മനാടായ ചെക് റിപ്പബ്ലിക്കുമാണ് ആദ്യ സ്ഥാനങ്ങള്‍ പങ്കിടുന്നത്.