സ്‌കോഡ ഇന്ത്യ അതിന്റെ രണ്ട് ജനപ്രിയ മോഡലുകളായ കുഷാക്ക് മിഡ്സൈസ് എസ്യുവിയുടെയും സ്ലാവിയ സെഡാനിന്റെയും പുതിയ പ്രത്യേക പതിപ്പുകളുമായി ഉത്സവ സീസണിനെ കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ്. 11.59 ലക്ഷം രൂപ വിലയുള്ള ഒരു ലിമിറ്റഡ് എഡിഷന്‍ വേരിയന്റായ സ്‌കോഡ കുഷാക്ക് ഒനിക്‌സ് പ്ലസ് 115ബിഎച്പി, 1.0എല്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍, മാനുവല്‍ ഗിയര്‍ബോക്സ് കോമ്പിനേഷന്‍ എന്നിവയില്‍ മാത്രം ലഭ്യമാണ്. കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ് എന്നീ രണ്ട് വര്‍ണ്ണ ഓപ്ഷനുകളില്‍ ഈ മോഡല്‍ തിരഞ്ഞെടുക്കാം. കുഷാക്കിന് പുറമേ, മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമായ സ്ലാവിയ ആംബിഷന്‍ പ്ലസ് വേരിയന്റും സ്‌കോഡ അവതരിപ്പിച്ചു. മാനുവല്‍ പതിപ്പിന് 12.49 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയന്റിന് 13.79 ലക്ഷം രൂപയുമാണ് വില (എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്). മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കാവുന്ന അതേ 115ബിഎച്പി, 1.0ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍ തന്നെയാണ് പുതിയ സ്‌കോഡ സ്ലാവിയ ആംബിഷന്‍ പ്ലസ് എഡിഷനും ഉള്ളത്. ഈ വേരിയന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ചേഞ്ച് ബോണസുകളും പ്രത്യേക കോര്‍പ്പറേറ്റ് ഓഫറുകളും പ്രയോജനപ്പെടുത്താം.