ശബരിമല സ്വർണ്ണപ്പാളിക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. സ്വർണ്ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിൻറെ കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്ന് എൻ വാസു പ്രതികരിച്ചു.
ശബരിമല സ്വർണ്ണപ്പാളിക്കവർച്ചാ കേസിൽ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും
