പൂക്കോട് വെറ്റിനറി സർവകലാശാലയിൽ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക്ജാമ്യം നൽകിയ നടപടി സങ്കടകരമെന്ന് സിദ്ധാർത്ഥന്റെ മാതാപിതാക്കൾ. സിബിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചത്. പ്രതികൾക്ക് ജാമ്യം ലഭിച്ചത് നിരാശാജനകമാണ് എന്ന് സിദ്ധാർത്ഥന്റെ മാതാപിതാക്കൾ പ്രതികരിച്ചു . പ്രതികൾക്ക് ഇനി ഫോൺ ഉപയോഗിക്കാം,തെളിവ് നശിപ്പിക്കാം,സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യാം. സിബിഐ കേസ് ഏറ്റെടുക്കാതിരിക്കാനടക്കം സർക്കാർ നീക്കം നടത്തി. നടപടി വൈകിപ്പിച്ചതിന് സസ്പെന്റ് ചെയ്ത വനിതാ ജീവനക്കാർക്ക് പ്രമോഷൻ വരെ നൽകി. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ വേണ്ടിയുളള നടപടികളുമായി മുന്നോട്ട് പോകുമെന്നും സിദ്ധാർത്ഥന്റെ രക്ഷിതാക്കൾ വിശദീകരിച്ചു.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക്ജാമ്യം നൽകിയ നടപടി സങ്കടകരമെന്ന് സിദ്ധാർത്ഥന്റെ മാതാപിതാക്കൾ
