ഫോക്സ്വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂണ്‍ സ്വന്തമാക്കി ‘പ്രേമലു’ താരം ശ്യാം മോഹന്‍. ടൈഗൂണ്‍ 1.5 ലീറ്റര്‍ ജിടി ഡിഎസ്ജിയാണ് ശ്യാമിന്റെ ആദ്യ കാര്‍. ഇഷ്ട വാഹനത്തിനൊപ്പം ആദ്യ കാര്‍ എന്ന ആ സ്വപ്നവുമാണ് ശ്യാം സാക്ഷാത്കരിച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഫോക്സ്വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂണ്‍ ആണ് വാങ്ങിയിരിക്കുന്നത്. പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള, 1.5 ലീറ്റര്‍ ജിടി മോഡലാണിത്. ഡിഎസ്ജി ഗിയര്‍ബോക്‌സാണ് ശാമിന്റെ വാഹനത്തില്‍ ഉപയോഗിക്കുന്നത്. നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 150 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. 18.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇതു കൂടാതെ 1 ലീറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനും വാഹനത്തിനുണ്ട്. 113 ബി എച്ച് പി കരുത്തും 178 എന്‍ എം ടോര്‍ക്കും ലഭിക്കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കിലും വാഹനം വിപണിയിലെത്തുന്നുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *