വംശീയതയ്‌ക്കെതിരെയും ഒരു നല്ല മാനസികാവസ്ഥ എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്ന ചിത്രമാണ് ‘ദ ഗുഡ് മൈന്‍ഡ്‌സെറ്റ്’എന്ന ഹ്രസ്വചിത്രം. ഒരു ആക്ഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം രണ്ടു വര്‍ഷത്തിന് ശേഷം നാട്ടിലേയ്‌ക്കെത്തുന്ന ഒരു വിദ്യാര്‍ത്ഥിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ രചന, സംവിധാനം, നിര്‍മാണം, അഭിനയം എന്നിവയെല്ലാം എസ്.എസ് ഉണ്ണിക്കൃഷ്ണനാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പിതൃക്കാര്‍ ഉപയോഗിച്ചിരുന്ന ഒരു ഭാഷയും ഉപയോഗിക്കുന്നുണ്ട്. വര്‍ണമോ വംശമോ ജാതിയോ വച്ച് മനുഷ്യനെ തരം തിരിക്കരുതെന്ന സന്ദേശമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തു.