അമേരിക്കയില്‍ കൻസാസ് സിറ്റിയിൽ സോറിയിലെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിതരായ കന്‍സാസ് സിറ്റി ചീഫ്സിന്റെ വിജയാഹ്ളാദ റാലിക്കിടെ വെടിവെപ്പുണ്ടായി. ഒരാൾ കൊല്ലപ്പെടുകയും, 21 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും, വെടിയേറ്റ എട്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളതെന്നും കൻസാസ് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് മേധാവി റോസ് ഗ്രണ്ടിസൺ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.