സ്ഥാനാർത്ഥിത്വത്തിന് വേണ്ടി അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ല താനെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ കണ്‍വന്‍ഷനിലെത്തിയ ശോഭ സുരേന്ദ്രന് തന്നെ സ്ഥാനാർത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകമാണെന്നും പറഞ്ഞു. മലസരിക്കുന്നില്ല എന്ന് പറഞ്ഞ ആളാണ് താനെന്നും പത്തുപേര്‍ തികച്ച് ബിജെപി യ്ക്ക് ഇല്ലാതിരുന്ന കാലത്ത് ഈ പാർട്ടിയിൽ പ്രവർത്തിച്ച് തുടങ്ങിയതാണെന്നും , ഈ പാർട്ടിയ്ക്ക് കേരളത്തിൽ ഒരു മുഖ്യമന്ത്രിയുണ്ടാകുന്ന കാലംവരെ പ്രവർത്തിക്കാൻ ആരോഗ്യം തരണേ എന്നാണ് പ്രാർത്ഥനയെന്നും ശോഭ സുരേന്ദ്രന് കൂട്ടിച്ചേർത്തു.