എംഎൽഎ പിവി അൻവറിതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് ഡിജിപിക്ക് പരാതി നൽകി. ഭാരതീയ ന്യായ സംഹിത 239 പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം. ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും അത് മറച്ചുവെച്ചതും കുറ്റകൃത്യമാണെന്ന് ഷോൺ ജോർജിന്റെ പരാതിയിൽ പറയുന്നു. അതോടൊപ്പം, അൻവറിന്റെ ആരോപണങ്ങളിൽ ഇടതുപക്ഷത്തും വിമർശനം രൂക്ഷമാവുകയാണ്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെയും സിപിഐ സംസ്ഥാന കൗൺസിൽ ഇന്നും ചേരുമ്പോൾ അൻവറിൻ്റെ ആരോപണങ്ങൾ ചർച്ചയാകും.
അൻവറിനെതിരെ കേസെടുക്കണമെന്ന് ഷോൺ ജോർജ്
