ദശരഥപുത്രിയായ ശാന്തയുടെ അന്തഃസംഘര്‍ഷങ്ങള്‍ സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന നോവല്‍. രാജാധികാരത്തിന്റെയും ആണധികാരശ്രേണിയുടെയും നിബന്ധനകളാല്‍ പുറന്തള്ളപ്പെട്ട ശാന്തയുടെ കഥ ആര്‍ദ്രമായും ശക്തമായും ആവിഷ്കരിക്കപ്പെടുന്നു. ഏറ്റവും പുതിയ കാലത്തെ മനുഷ്യകഥയായും വായിച്ചു പോകാവുന്ന നോവല്‍. എവിടെ സ്ത്രീയെ പൂജിക്കുന്നുവോ അവിടെ ദേവതകള്‍ വസിക്കുന്നു എന്ന ദര്‍ശനം ശാന്തയുടെ ജീവിതംകൊണ്ടുതന്നെ ചോദ്യംചെയ്യപ്പെടുന്നു. ‘ശാന്ത’. സജില്‍ ശ്രീധര്‍. മാതൃഭൂമി ബുക്സ്. വില 180 രൂപ.