പ്രശസ്ത സംവിധായകന് ഷാജി കൈലാസിന്റെ മകന് ജഗന് ഷാജി കൈലാസ് സംവിധായകനാകുന്നു. യുവനിരയിലെ ശ്രദ്ധേയനായ നടന് സിജു വില്‍സനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന് രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോരുകയായിരുന്നു ജഗന്. അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കല്‍ ആല്‍ബവും ഒരുക്കിയിട്ടുണ്ട്. എംപിഎം. പ്രൊഡക്ഷന്‍സ് ആന്‍ഡ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണിത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡില്‍ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സര്‍വീസില്‍ പുതുതായി ചുമതലയേല്‍ക്കുന്ന എസ്ഐ ബിനു ലാല്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്സന് അവതരിപ്പിക്കുന്നത്. സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.