ഷാരൂഖ് ഖാന്‍ നായകനായ ചിത്രം ‘പഠാനെ’തിരെ മുംബൈ പൊലീസ് കേസെടുത്തു. ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയിലാണ് കേസ്. സിനിമ വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാര്‍ മുസഫര്‍ നഗര്‍ സിജെഎം കോടതിയിലും ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കിടയിലെ പത്താന്‍ വിഭാഗത്തെ അപമാനിക്കുന്ന സിനിമ വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത് എത്തിയിട്ടുണ്ട്.
ലോകം എന്തു തന്നെ ചെയ്‌താലും ഞങ്ങളെ പോലെയുള്ളവര്‍ പോസിറ്റീവ് ആയി തുടരുമെന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചു. . 28-ാമത് കൊല്‍ക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് ഷാരൂഖ് ഖാന്‍ ഇക്കാര്യം പറഞ്ഞത്.
വ്യത്യസ്‌ത ജാതിയിലും മതത്തിലും നിറത്തിലുമുള്ള ആളുകൾക്ക് പരസ്‌പരം നന്നായി മനസിലാക്കാനുള്ള ഒരു ഉപകരണമാണ് സിനിമയെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.