കാക്കിയണിഞ്ഞ് പൊലീസ് ചെയ്യുന്നത് പൊലീസ് പണിയല്ല പാർട്ടി പണിയാണെന്നും സംസ്ഥാനത്ത് ഏറി വരുന്ന പൊലീസ് അക്രമങ്ങളുടെ കാരണ ഭൂതൻ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി ഷാഫി പറമ്പിവല്‍ എംപി. തലപ്പത്ത് ഇരിക്കുന്നവരുടെ ആറ്റിറ്റ്യൂഡാണ് താഴോട്ട് രോഗം പോലെ പൊലീസിലേക്ക് പടരുന്നത്. പൊലീസ് ഗുണ്ടകളുടെ രക്ഷാധികാരിയായി മുഖ്യമന്ത്രി മാറി. ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പ്രതികരണത്തിന്‍റെ കാലതാമസം ഗുണ്ടകൾക്കൊപ്പമാണെന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.കൊടും ക്രിമിനൽ കൊടി സുനിയെ മദ്യവും ടച്ചിങ്സും നൽകി സ്വീകരിക്കുന്നു എന്നാൽ പാവപ്പെട്ടവരെ കറുത്ത മുഖമൂടിയിട്ട് നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.