കര്‍ണ്ണാടകസംഗീതലോകം തമസ്‌കരിച്ച, മൃദംഗനിര്‍മ്മാതാക്കളുടെ ചരിത്രം സംഗീതജ്ഞനായ ടി.എം. കൃഷ്ണ അന്വേഷിച്ച് കണ്ടെത്തുന്നു. ദക്ഷിണേന്ത്യയിലുടനീളം വ്യാപകമായി സഞ്ചരിച്ച് നിരവധി മൃദംഗനിര്‍മ്മാതാക്കളുമായും മൃദംഗവാദകരുമായും സംസാരിച്ചും അഭിമുഖം നടത്തിയും ചരിത്രരേഖകളും വാമൊഴിചരിത്രവും പഠിച്ചു രചിച്ച കൃതി. യാഥാസ്ഥിതികരില്‍ അസ്വസ്ഥതയും രോഷവും ഉളവാക്കുന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ഈ പുസ്തകം, കര്‍ണ്ണാടകസംഗീതരംഗത്ത് നിലനില്‍ക്കുന്ന ജാതിയുടെ അടിയൊഴുക്കുകളെ വെളിപ്പെടുത്തുന്നു. ‘സെബാസ്റ്റ്യനും പുത്രന്മാരും’. ടി.എം. കൃഷ്ണ. പരിഭാഷ – ജോണി എം.എല്‍. മാതൃഭൂമി ബുക്‌സ്. വില 416 രൂപ.