പന്നിയങ്കര ടോൾ പ്ലാസയിൽ സ്കൂൾ വാഹനങ്ങൾക്ക് ഈ മാസം ആറ് വരെ ടോൾ ഈടാക്കേണ്ടതില്ലെന്നും എന്നാൽ ആറാം തീയതി മുതൽ നിർബന്ധമായും ടോൾ കൊടുക്കണമെന്നും നിർദേശം. സ്കൂൾ വാഹനങ്ങൾക്ക് ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളും സമരസമിതിയും പ്രതിഷേധത്തിന് ഒരുങ്ങിയതിന് പിന്നാലെയാണ് തീരുമാനം. പന്നിയങ്കര ടോള്‍ പ്ലാസ വഴി സമീപത്തെ വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി എന്നീ പ്രദേശങ്ങളില്‍ നിന്ന് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നു. എന്നാൽ ഇത് 2023ല്‍ അവസാനിച്ചിരുന്നു.