ഗുരുതരമായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കുവൈറ്റ് കെ.എം.സി.സി ജന. സെക്രട്ടറി ആയിരുന്ന ഷറഫുദ്ദീൻ കണ്ണോത്ത് അടക്കമുള്ള പതിനൊന്ന് നേതാക്കൾക്ക് സസ്പെൻഷൻ. മെയ് 31നായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന് സ്കൂളില് ചേര്ന്ന യോഗത്തിലാണ് സംഘര്ഷമുണ്ടായത്. സംഘടന തര്ക്കത്തെ തുടര്ന്ന് കോഴിക്കോട്, കണ്ണൂര്, മലപ്പുറം, തൃശൂര് ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന് എത്തിയതായിരുന്നു പി.എം.എ സലാം, അബ്ദുറഹിമാന് രണ്ടത്താണി, ആബിദ് ഹുസൈന് തങ്ങള് എന്നീ മുതിര്ന്ന ലീഗ് നേതാക്കള്. യോഗം ആരംഭിച്ചതോടെ കുവൈത്ത് കെ.എം.സി.സി ജനറല് സെക്രട്ടറി ഷറഫൂദ്ധീന് കണ്ണെത്തിന്റെ നേതൃത്വത്തില് ഒരു കൂട്ടം കെ.എം.സി.സി.പ്രവര്ത്തകര് യോഗത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.
കെഎംസിസി നേതാക്കൾക്ക് സസ്പെൻഷൻ
