ധൈഷണികതയുടെ ജാഗ്രതയും സര്‍ഗ്ഗമാത്മകതയുടെ ലാവണ്യം ലയിച്ചു ചേര്‍ന്നുനില്‍ക്കുന്ന നിരൂപണഗ്രന്ഥം. ജീവിതം എന്തേ ഇങ്ങനെയായിപ്പോയി എന്ന ഒരു കവിമാനസ്സിന്റെ സന്ദേഹമുണ്ട് ഈ സാമൂഹ്യ-രാഷ്ട്രീയ സാഹിത്യ നിരൂപണ ഗ്രന്ഥത്തിലുടനീളം. മലയാളത്തിലെ നവനിരൂപണത്തിന്റെ മൗലികശബ്ദവും അനുഭവവുമാണ് കാവ്യാത്മകവും ചിന്തോദീപകവുമായ ഈ സമാഹാരം. ‘സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല’. കല്പറ്റ നാരായണന്‍. ഐ ബുക്‌സ്. വില 237 രൂപ.