ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ വിജയം നേടിയെങ്കിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ വിന്ഡീസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു . ടീമിലെ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും വിശ്രമമനുവദിച്ചു. രോഹിത്തിന് പകരം ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.