മിനി കൂപ്പറിന്റെ പുതുമുഖം കൂപ്പര് എസ് സ്വന്തമാക്കി മലയാളത്തിലെ യുവ താരനിരയില് ശ്രദ്ധേയയായ സാനിയ അയ്യപ്പന്. ഓഷ്യന് വേവ് ഗ്രീന് എന്ന ഷെയ്ഡ് ആണ് പുതുവാഹനത്തിനായി സാനിയ തിരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളത്തെ മിനി ഇ വി എം ഓട്ടോക്രാഫ്റ്റില് നിന്ന് വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങള് സമൂഹ മാധ്യമങ്ങളിലും പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഏകദേശം 57.49 ലക്ഷം രൂപയാണ് കൂപ്പര് എസിനു വില വരുന്നത്. 2.0 ലീറ്റര് പെട്രോള് എന്ജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 201 ബി എച്ച് പി യാണ് പവര്, 300 എന് എം ആണ് പരമാവധി ടോര്ക്ക്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്ബോക്സാണ്. നൂറ് കിലോമീറ്റര് വേഗം കൈവരിക്കാന് 6.7 സെക്കന്ഡുകള് മാത്രം മതിയാകും. പെര്ഫോമന്സില് മാത്രമല്ല, മൈലേജിലും ഈ കുഞ്ഞന് കാര് ഒട്ടും പുറകിലല്ല. ലീറ്ററിനു 16.58 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്.
കൂപ്പര് എസ് സ്വന്തമാക്കി സാനിയ അയ്യപ്പന്
