ഓര്‍മക്സ് മീഡിയ പുറത്തുവിട്ട ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് സാമന്ത. തെലുങ്കിലെ ജനപ്രിയ താരങ്ങളില്‍ സാമന്ത ഒന്നാമത് എത്തിയപ്പോള്‍ മലയാളത്തിന്റെ കീര്‍ത്തി സുരേഷ് എട്ടാമത് ഇടംപിടിച്ചു. 2023 ജനുവരിയിലെ ജനപ്രിയ നായികമാരുടെ വിവരങ്ങളാണ് ഓര്‍മക്സ് മീഡിയ പുറത്തുവിട്ടത്. കാജല്‍ അഗര്‍വാളാണ് പട്ടികയില്‍ രണ്ടാമത്. സാമന്ത, കാജല്‍ അഗര്‍വാള്‍, അനുഷ്ക ഷെട്ടി, സായ് പല്ലവി, രശ്മിക മന്ദാന, പൂജ ഹെഗ്ഡെ, തമന്ന, കീര്‍ത്തി സുരേഷ്, ശ്രീലീല, ശ്രുതി ഹാസന് എന്നിവരാണ് ഓര്‍മക്സ് മീഡിയയുടെ ജനപ്രിയ നായികമാരുടെ പട്ടികയില്‍ യഥാക്രമം ഒന്ന് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. സാമന്ത നായികയായി ‘ശാകുന്തളം’ എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘ദസറ’യാണ് കീര്‍ത്തി സുരേഷ് നായികയായ ചിത്രമായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ‘ശാകുന്തളം’ ഏപ്രില്‍ 14നും കീര്‍ത്തി ചിത്രം ‘ദസറ’ മാര്‍ച്ച് 30നുമാണ് റിലീസ് ചെയ്യുക.