മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ.വി.തോമസിനെ പരിഹസിച്ച് കെ മുരളീധരൻ എം.പി.
കെ.വി.തോമസിന് ശമ്പളവും കേരളാ ഹൗസിൽ ഒരു മുറിയും കിട്ടും. ഇത്തരം നക്കാപ്പിച്ച കണ്ടു പോകുന്നവർക്ക് കോൺഗ്രസിൽ ഇടമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി.തോമസിനെ നിയമിക്കാനുള്ള തീരുമാനത്തെ പരാമർശിച്ചാണ് മുരളീധരൻ ഇത് പറഞ്ഞത്.
പോകുന്നവരെക്കുറിച്ച് ഞാൻ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പോകുന്നവരൊക്കെ പൊയ്ക്കോട്ടെ. അതുകൊണ്ട് അവർക്ക് മാനസികമായി സമാധാനം കിട്ടുമെങ്കിൽ നല്ലത്. പക്ഷേ, ഈ കിട്ടുന്ന പദവിയിലൊന്നും അത്ര വലിയ കാര്യമില്ലന്നും മുരളീധരൻ പറഞ്ഞു.