കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ ഇനി ‘സലാം ആരതി’ക്കു പകരം ‘സന്ധ്യാ ആരതി’. പേരുമാറ്റത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട പദമാണ് സലാം എന്ന് പണ്ഡിതനും ധാര്‍മിക പരിഷത്ത് അംഗവുമായ കശേക്കോടി സൂര്യനാരായണ ഭട്ട് അഭിപ്രായപ്പെട്ടിരുന്നു.
ടിപ്പു സുൽത്താന്റെ പേരിൽ നടത്തുന്ന സലാം ആരതി ഉൾപ്പെടെയുള്ള ആചാരങ്ങൾ നിർത്തലാക്കണമെന്ന് ഹിന്ദു സംഘടനകളും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. .ഹിന്ദു ക്ഷേത്രങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സംസ്ഥാന അഥോറിറ്റിയായ മുസൂറായ് ആറുമാസം പഴക്കമുള്ള ഈ നിർദ്ദേശത്തിന് കഴിഞ്ഞ ശനിയാഴ്ച അംഗീകാരം നൽകി. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു ഈ ക്ഷേത്രങ്ങൾ സന്ദർശിച്ചപ്പോഴാണ് ആരതിക്ക് സലാം ആരതി എന്ന് പേരിട്ടതായി വിശ്വസിക്കപ്പെടുന്നു.