കാജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തളര്‍ന്നുകിടക്കുന്ന മകന്റെയും അവന്റെ അമ്മയുടെയും ഹൃദയബന്ധമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നു. ഡിസംബര്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും. സുജാത എന്ന കഥാപാത്രമായിട്ടാണ് കാജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് സുജാത. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 11 വര്‍ഷത്തിന് ശേഷം രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.