താൻ തെറ്റായ സന്ദേശം നൽകിയിട്ടില്ലെന്നും തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും മന്ത്രി സജി ചെറിയാൻ. യു പ്രതിഭയുടെ മകന്‍റെ കയ്യിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും നടന്നത് പ്രതിഭയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു. തന്‍റെ പാര്‍ട്ടിയിലെ ഒരു എംഎൽഎയെ വേട്ടയാടിയാൽ കാഴ്ചക്കാരനാകില്ലെന്നും യു പ്രതിഭയുടെ മകൻ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ല ഉപേദശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തു അത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും സജി ചെറിയാൻ ന്യായീകരിച്ചു.