അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയുടെ പേരിൽ നടത്തുന്ന രാഷ്ട്രീയക്കളിയിൽ വീഴാൻ മാത്രം മണ്ടന്മാരല്ല ജനങ്ങളെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. ശ്രീരാമനെ എല്ലാവരും ആദരവോടെ തന്നെയാണ് കാണുന്നത് എന്നാൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയക്കളി മാത്രമാണ്. യൂത്ത് ലീഗിന്റെ റാലിയോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര് സ്വരങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
അധികാരമില്ലാതെയാണ് മുസ്ലിം ലീഗും യൂത്ത് ലീഗും ഓരോ പരിപാടിയും വിജയിപ്പിച്ചത്.ചരിത്ര യാഥാർത്ഥ്യം ഉൾക്കൊണ്ട് ഇന്ത്യൻ മുസ്ലീംങ്ങളെ സംരക്ഷിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്.അയോദ്ധ്യാ പ്രതിഷ്ഠയെ രാഷ്ട്രീയവൽക്കരിക്കാൻ ആണ് ശ്രമങ്ങൾ നടക്കുന്നത്.രാജ്യത്തെ പട്ടിണിയെ കുറിച്ച് ബിജെപി സർക്കാർ ശ്രദ്ധിക്കുന്നില്ല.ഇന്ത്യൻ ജനതയുടെ വൈകാരികതയെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്.വയോജിപ്പുകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.