പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യൻ സന്ദർശനം തുടരുന്നതിനിടെ മോദിക്ക് ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ അഭിപ്രായപ്പെട്ടു. മൂന്നാം തവണയും അധികാരത്തിൽ എത്തിയ തൻ്റെ മൂന്നാം സർക്കാർ പരിഷ്ക്കരണ നടപടികൾക്ക് ഊന്നൽ നല്‍കുമെന്നും നരേന്ദ്രമോദി വ്ളാദിമിർ പുടിനെ അറിയിച്ചു. അതോടൊപ്പം റഷ്യൻ സേനയുടെ കൂടെയുള്ള എല്ലാ ഇന്ത്യക്കാരെയും തിരിച്ചയയ്ക്കണമെന്ന നരേന്ദ്ര മോദിയുടെ നിർദ്ദേശം വ്ളാദിമിർ പുടിൻ അംഗീകരിച്ചു. ഇന്ത്യയിൽ നിന്ന് സേനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻറും നേതൃത്വം നൽകുന്ന ഉച്ചകോടിക്ക് ശേഷം സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് സൂചന.