നവകേരള സദസിന്‍റെ പേരിൽ പിരിച്ചു പുട്ടടിച്ചുവെന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ പരാമർശത്തിനെതിരെ ഭരണ പക്ഷം. പുട്ടടിച്ചെന്ന പ്രയോഗം മാറ്റണമെന്നു ഭരണ പക്ഷം ആവശ്യപ്പെട്ടു എന്നാൽ ഭരണപക്ഷത്തിനു പ്രശ്നമെങ്കിൽ കാപ്പി കുടിച്ചുവെന്നു മാറ്റാമെന്നും, സഭയുടെ മര്യാദയ്ക്ക് ചേരാത്ത ഒരു പ്രയോഗവും നടത്തിയിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു എന്നാൽ ഈ പരാമർശം രേഖകളിൽ നിന്നു മാറ്റുമെന്ന് സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിച്ച ചിറ്റയം ഗോപകുമാർ അറിയിച്ചു.