മുസ്ലിം ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നതെന്ന് ആർഎസ്എസ് പ്രാന്ത കാര്യവാഹക് പിഎൻ ഈശ്വരൻ വ്യക്തമാക്കി. മുസ്ലിം ലീഗിന് വർഗീയ താൽപര്യങ്ങളുണ്ടെന്നും എന്നാൽ തീവ്രവാദ പാർട്ടികളുടെ നിലപാട് ലീഗിനില്ലെന്നും ആർഎസ്എസ് നേതാക്കൾ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായല്ല ദില്ലിയിൽ ചർച്ച നടത്തിയത്. ചർച്ചയ്ക്കെത്തിയ സംഘത്തിൽ ജമാ അത്തേ ഇസ്ലാമി പ്രതിനിധിയും ഉണ്ടായിരുന്നു. ജമാ അത്തെ ഇസ്ലാമിയുമായി തുറന്ന ചർച്ച അവരുടെ തീവ്ര നിലപാടുകളിൽ മാറ്റമുണ്ടായാൽ മാത്രമേ നടത്തൂവെന്നും ആർഎസ്എസ് നേതാക്കൾ വ്യക്തമാക്കി.