വില്‍പനയില്‍ നേട്ടം കൊയ്ത് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. 2023 ഏപ്രിലില്‍ 73,136 മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ മാസത്തില്‍ 62,155 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ച സ്ഥാനത്താണ് ഇത്. ഇതനുസരിച്ച് കമ്പനിയുടെ വില്‍പ്പനയില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തി. റോയല്‍ എന്‍ഫീല്‍ഡിന്റെ ആഭ്യന്തര വില്‍പ്പന 2022 ഏപ്രിലില്‍ വിറ്റ 53,852 യൂണിറ്റില്‍ നിന്ന് 28 ശതമാനം ഉയര്‍ന്ന് 68,881 യൂണിറ്റായി. അതേസമയം റോയല്‍ എന്‍ഫീല്‍ഡിന്റെ കയറ്റുമതി ഇടിഞ്ഞു. കയറ്റുമതി നേരെ പകുതിയായിട്ടാണ് കുറഞ്ഞത്. 2023 ഏപ്രിലില്‍ കമ്പനി 4,255 മോട്ടോര്‍സൈക്കിളുകള്‍ കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 8,303 യൂണിറ്റുകളെ അപേക്ഷിച്ചാണ് ഈ കണക്കുകള്‍. ഐഷര്‍ മോട്ടോഴ്സിന്റെ ഒരു വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡിന് കോണ്ടിനെന്റല്‍ ജിടി 650, ഹണ്ടര്‍ 350, ക്ലാസിക് 350, മെറ്റിയര്‍ 350 ക്രൂയിസര്‍, ഹിമാലയന്‍ അഡ്വഞ്ചര്‍ ടൂറര്‍, ഐക്കണിക് ബുള്ളറ്റ് 350, സ്‌ക്രാം 411 എഡിവി ക്രോസ്ഓവര്‍, പുതിയ സൂപ്പര്‍ മെറ്റിയര്‍ 650, ഇന്റര്‍സെപ്റ്റര്‍ 650 തുടങ്ങി നിരവധി ഇരുചക്രവാഹനങ്ങളുണ്ട്.