https://www.youtube.com/watch?v=O_tdRcUtLEU
റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ കരുത്തുറ്റ ബൈക്ക് സൂപ്പര്‍ മെറ്റിയര്‍ 650 അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. അരങ്ങേറ്റ തീയതിയും ബൈക്കിന്റെ ചില ഭാഗങ്ങളും വെളിപ്പെടുത്തുന്ന ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 650 രാജ്യത്തെ ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ 650 സിസി മോഡലായിരിക്കും. 2022 ഡിസംബറിലോ 2023 ജനുവരിയിലോ ഇത് വിപണിയില്‍ അവതരിപ്പിച്ചേക്കും. എഞ്ചിനെ സംബന്ധിച്ചിടത്തോളം, പുതിയ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 അതിന്റെ പവര്‍ട്രെയിന്‍ ആര്‍ഇ 650സിസി ഇരട്ടകളുമായി പങ്കിടും. ക്രൂയിസര്‍ ബൈക്കില്‍ 648 സിസി, പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിക്കും, അതില്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ സജ്ജീകരിക്കും. മോട്ടോര്‍ 47പിഎസ് പരമാവധി കരുത്തും 52എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ട്രാന്‍സ്മിഷന്‍ ചുമതലകള്‍ 6-സ്പീഡ് ഗിയര്‍ബോക്സ് കൈകാര്യം ചെയ്യും. അതില്‍ സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും നല്‍കും.