പുതിയ ഹിമാലയന്റെ വില പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്. അഞ്ചു മോഡലുകളിലായി ലഭിക്കുന്ന പുതിയ ഹിമാലയിന്റെ വില പ്രാരംഭ ആരംഭിക്കുന്നത് 2.69 ലക്ഷം രൂപയിലാണ്. കാസ ബ്രൗണിന് 2.69 ലക്ഷം രൂപയും സ്റ്റാറ്റ് ഹിമാലയന്‍ സാള്‍ട്ടിന് 2.74 ലക്ഷം രൂപയും സ്റ്റാറ്റ് പോപ്പി ബ്ലൂവിന് 2.74 ലക്ഷം രൂപയും കാമറ്റ് വൈറ്റിന് 2.79 ലക്ഷം രൂപയും ഹാന്‍ലേ ബ്ലാക്കിന് 2.84 ലക്ഷം രൂപയുമാണ് വില. ഡിസംബര്‍ 31 വരെയായിരിക്കും പ്രാരംഭ വില. ആദ്യ തലമുറ ഹിമാലയനെക്കാള്‍ 54000 രൂപ വരെ അധികമാണ് പുതിയ ഹിമാലയന് വില. ‘ഷെര്‍പ 450’ എന്നു വിശേഷിപ്പിക്കുന്ന എന്‍ജിനാണ് പുതിയ ഹിമാലയനില്‍. റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെ കൊണ്ടുവരാത്ത പുതുമകളുമായാണ് ഹിമാലയന്‍ 450 എത്തുന്നത്. ലിക്യുഡ് കൂള്‍ഡ് എന്‍ജിന്‍, 6 സ്പീഡ് ഗിയര്‍ബോക്സ്, 43 എംഎം യുഎസ്ഡി ഫ്രണ്ട് ഫോര്‍ക് (അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്), പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക്, ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, എല്‍ഇഡി പിന്‍ ലൈറ്റ്, പുതിയ ചേസിസ് എന്നിങ്ങനെ പുതുമയുടെ പട്ടിക നീണ്ടതാണ്. നാവിഗേഷനുവേണ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിറിലേക്ക് ഫോണ്‍ മിറര്‍ ചെയ്യാന്‍ സാധിക്കും. 451.65 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹിമാലയന്റെ കരുത്ത്. ലിക്വിഡ് കൂള്‍ഡ് എന്‍ജിനും 6 സ്പീഡ് ഗിയര്‍ ബോക്സും സിംഗിള്‍ സിലിണ്ടറിന് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നതു തന്നെ ആദ്യം. 8,000 ആര്‍പിഎമ്മില്‍ 40 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ പരമാവധി 40 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഹിമാലയന്‍ 452വിന് സാധിക്കും.