ഇലക്ട്രിക് വാഹന വിപണിയിലേക്ക് കാലെടുത്ത് വയ്ക്കാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഇവി മേഖലയിലേക്കുള്ള രംഗപ്രവേശം. മിഡ്-വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ (250സിസി -750സിസി) ആഗോളവമ്പന്‍ ഇഐസിഎംഎ മോട്ടോര്‍ ഷോ 2023ലാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹന ഡിസൈന്‍ ആശയമായ ഹിമാലയന്‍ ഇലക്ട്രിക് അവതരിപ്പിച്ചു കൊണ്ടാണ് പുതുയുഗത്തിന് ആരംഭം കുറിക്കാന്‍ ആര്‍ഇ ഒരുങ്ങുന്നത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ആഗോള തലത്തിലെ അവതരണത്തിനൊപ്പമാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇലക്ട്രിക് ടെസ്റ്റ്‌ബെഡും കമ്പനി വാഹന പ്രേമികളുടെ മുന്നിലേക്ക് എത്തിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഇലക്ട്രിക് ടെസ്റ്റ്‌ബെഡിന് ഇന്‍-ഹൗസ് ഡിസൈന്‍ ചെയ്ത ബാറ്ററി ബോക്സ് ഉണ്ട്, ഇത് പ്രധാന വാഹനത്തിന്റെ ഘടനാപരമായ ഘടകമായി വര്‍ത്തിക്കുകയും ബോഡി വര്‍ക്കിനായി ഓര്‍ഗാനിക് ഫ്ളക്സ് ഫൈബര്‍ കോമ്പോസിറ്റ് പോലുള്ള പുതിയ മെറ്റീരിയലുകള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുകയും ചെയ്യുന്നു.