യൂറോപിലെ വൈദ്യുത വാഹന വില്പനയില് ആദ്യമായി ടെസ്ലയെ മറികടന്ന് ചൈനീസ് കാര്‍ നിര്‍മാതാക്കളായ ബിവൈഡി. ജൂലൈയിലെ വില്പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ടെസ്ലയേയും മറികടക്കുന്ന പ്രകടനം ബിവൈഡി നടത്തിയിരിക്കുന്നത്. ജൂലൈയില്‍ 13,503 കാറുകളാണ് യൂറോപില്‍ ബിവൈഡി വിറ്റതെങ്കില്‍ ടെസ്ലയുടെ വില്പന 8,837ല്‍ ഒതുങ്ങി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബിവൈഡി 225% വില്പന വളര്‍ച്ച നേടിയപ്പോള്‍ ടെസ്ലയുടെ വില്പന 40 ശതമാനം ഇടിയുകയായിരുന്നു. സ്പെയിനില്‍ ജൂലൈയില്‍ 2,158 കാറുകളാണ് ബിവൈഡി വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ഇരട്ടിയാണ് വില്പന വളര്‍ച്ച. യുകെ വിപണിയില്‍ ബിവൈഡി ജൂലൈയില്‍ 3,184 ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയുടെ വര്‍ധനവ്. ജര്‍മനിയില്‍ 390 ശതമാനം വില്പന വളര്‍ച്ച നേടാനും ബിവൈഡിക്ക് സാധിച്ചു. ജര്‍മനിയില്‍ ടെസ്ലയുടെ വില്പന 55 ശതമാനം ഇടിഞ്ഞു. ഡെന്മാര്ക്ക്, നോര്‍വെ, സ്പെയിലന്, സ്വീഡന്, പോര്‍ച്ചുഗല്‍ എന്നീ വിപണികളിലും ബിവൈഡി ജൂലൈയില്‍ വളര്‍ച്ച നേടി. 2025 അവസാനിക്കുമ്പോഴേക്കും 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കൂടി വ്യാപാരം ആരംഭിക്കാന്‍ ബിവൈഡിക്ക് പദ്ധതിയുണ്ട്. ഹംഗറിയില്‍ കാര്‍ നിര്‍മാണവും ബിവൈഡി ആരംഭിക്കും.
യൂറോപ്പില്‍ ടെസ്ലയെ മറികടന്ന് ബിവൈഡി
