ആഡംബര ഇവിയുടെ ഉയര്‍ന്ന പ്രകടനശേഷിയുള്ള വേരിയന്റായ ബ്ലാക്ക് ബാഡ്ജ് സ്പെക്ട്രെ അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ച് റോള്‍സ് റോയ്സ് മോട്ടോര്‍ കാര്‍സ്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഇലക്ട്രിക് കാറാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോള്‍ഡ് എക്സ്റ്റീരിയര്‍ ഫിനിഷുകള്‍, ഉജ്ജ്വലമായ ഇന്റീരിയര്‍ വിശദാംശങ്ങള്‍, വിപുലീകരിച്ച കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ എന്നിവ ഈ മോഡലില്‍ ഉള്‍പ്പെടുന്നു. 1075 എന്‍എം ടോര്‍ക്ക് ഔട്ട്പുട്ടും 650 ബിഎച്പി പവര്‍ റേറ്റിംഗും ഉള്ള ഇത് ഇന്നുവരെയുള്ള ഏറ്റവും ശക്തമായ റോള്‍സ് റോയ്സാക്കി മാറ്റുന്നു. ബ്ലാക്ക് ബാഡ്ജ് സ്പെക്ടറിന് ബോള്‍ഡ് ഡിസൈനും കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ലഭിക്കുന്നു. 44,000-ത്തിലധികം കളര്‍ ഓപ്ഷനുകളും കസ്റ്റമൈസ് ഷേഡുകളും ലഭ്യമാണ്. നിലവില്‍, ഈ കാറിന്റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച് റോള്‍സ് റോയ്സ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍, കമ്പനി ഇതിനകം തന്നെ ഇന്ത്യന്‍ വിപണിയില്‍ ബ്ലാക്ക് ബാഡ്ജ് കാര്‍ പുറത്തിറക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഈ പുതിയ ഇലക്ട്രിക് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.