വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് എതിരെ രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ റിപ്പോർട്ട്. സിഎംആർഎലിൽ നിന്ന് പണം വാങ്ങി എന്ന്തെളിയിക്കുന്നതിന് ഒരു രേഖയും ഹാജരാക്കിയിട്ടില്ല. പണം വാങ്ങിയതിന്റെ ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത് എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന്‍റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ബാംഗ്ലൂർആർഒസി റിപ്പോർട്ടാണ്.
സോഫ്റ്റ് വെയര്‍ സർവീസ് ആവശ്യപ്പെട്ട് പരസ്യം നൽകിയതിന്റെ രേഖകൾ സിഎംആർഎല്ലോ, എക്സാ ലോജിക്കോ സമർപ്പിച്ചിട്ടില്ല. കരാർ പോലും എക്സാലോജിക്കിനോ, സിഎംആർഎല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കിട്ടിയ പണത്തിന് എക്സാലോജിക് ജിഎസ്ടി അടച്ചിട്ടുണ്ട് എന്ന് മാത്രമാണ് വിശദീകരിക്കുന്നത്.കൂടുതൽ അന്വേഷണത്തിനായി എക്സാലോജിക്കിന്റെയും സിഎംആർഎല്ലിന്റെയും കണക്ക് പുസ്തകങ്ങൾ പരിശോധിക്കണമെന്നാണ് കണ്ടെത്തൽ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായുള്ള ഇടപാട് സിഎംആര്‍എൽ, ബോർഡിനെ അറിയിച്ചിരുന്നില്ല. ഇത് സെക്ഷൻ 188ന്റെ ലംഘനമാണ്.ആർഒസി വിശദാംശങ്ങൾ തേടിയിട്ടും എക്സാലോജിക്കിന് ഒരു രേഖ പോലും ഹാജരാക്കാനായില്ല, എന്നാണ്ബെംഗളൂരു ആര്‍ഒസിയുടെ റിപ്പോർട്ടിൽ പറയുന്നത്.