ലോകത്തിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് റിലയന്‍സ് റീട്ടെയിലും, റിലയന്‍സ് ജിയോയും. ഫിനാന്‍ഷ്യല്‍ ടെക്നോളജി സ്ഥാപനമായ ടിപാല്റ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 63 ബില്യണ്‍ ഡോളറും 58 ബില്യണ്‍ ഡോളറും മൂല്യമുള്ള ഇവര്‍ ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് കമ്പനികളും. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് കോര്പ്പറേഷന് ആന്റ് ഗ്രൂപ്പ്, ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് എന്നിവയാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികള്‍. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ മൂല്യം 180 ബില്യണ്‍ ഡോളറാണ്. ജാക്ക് മാ സ്ഥാപിച്ച ആന്റ് ഗ്രൂപ്പ് ഈ വര്‍ഷം സ്പേസ് എക്സിനെ പിന്നിലാക്കി രണ്ടാമതെത്തി. അലിപേയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മൂല്യം 150 ബില്യണ്‍ ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ള സ്പേസ് എക്സ് 125 ബില്യണ്‍ ഡോളറില്‍ തുടരുന്നു. ഏറ്റവും മികച്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ എഡ്ടെക് കമ്പനിയായ ബൈജൂസിന് ആദ്യ പത്തില്‍ ഇടമില്ല. 18-ാം സ്ഥാനം മാത്രം. മൂല്യം 22 ബില്യണ്‍ ഡോളര്‍. സ്വിഗ്ഗി (6 ബില്യണ്‍ ഡോളര്‍), ഒയോ (10 ബില്യണ്‍ ഡോളര്‍), റേസര്‍പേ (7 ബില്യണ്‍ ഡോളര്‍), ഒല (7 ബില്യണ്‍ ഡോളര്‍), ക്രെഡ് (6 ബില്ല്യണ്‍ ഡോളര്‍), ഫാര്‍മസി (6 ബില്യണ്‍ ഡോളര്‍) എന്നിവയും പട്ടികയിലുണ്ട്. യുഎസിനും ചൈനയ്ക്കും ശേഷം ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാനം ഇന്ത്യ നിലനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യൂണികോണുകളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ തുടരുന്നു.