ഭാരതാംബ ചിത്ര വിവാദത്തിൽ സസ്പെൻഷനിലായ റജിസ്ട്രാർക്ക് പിന്തുണയേറുന്നു. സംസ്ഥാനത്തെ മന്ത്രിമാരും കേരള സർവകലാശാല സിൻ്റിക്കേറ്റ് അംഗങ്ങൾക്കും പുറമെ വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്യുവും വിസിക്കെതിരെ രംഗത്തെത്തി. എസ്എഫ്ഐ ഇന്ന് രാത്രി രാജ്ഭവനിലേക്ക് മാർച്ച് നടത്തും. സസ്പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാർ കെ.എസ്. അനിൽകുമാർ വ്യക്തമാക്കി.
ഭാരതാംബ ചിത്ര വിവാദത്തിൽ സസ്പെൻഷനിലായ റജിസ്ട്രാർക്ക് പിന്തുണയേറുന്നു
