കൃത്രിമമായി സൃഷ്ടിച്ച നിയന്ത്രിത പരിതസ്ഥിതിയില്‍ വിശ്രമിക്കുന്നത് ആരോഗ്യത്തിന് അത്ര സുഖകരമാവില്ലെന്ന് വിദഗ്ധര്‍. കൂടുതല്‍ തണുത്ത വായുവുള്ള എയര്‍ കണ്ടീഷണറുകളുമായി സമ്പര്‍ക്കം വരുന്ന ആരോഗ്യമുള്ള വ്യക്തികളില്‍ ശ്വാസകോശ രോഗമായ ആസ്മ വരാനുള്ള സാധ്യതയും കൂടുതലാണ്. എയര്‍ കണ്ടീഷണറുകള്‍ വായുവിലെ ഈര്‍പ്പത്തിന്റെ അളവ് കുറയ്ക്കും. കണ്ണുകളില്‍ ജലാംശം നിലനിര്‍ത്താന്‍ ഈര്‍പ്പം കൂടിയേ തീരൂ. ഇത് കണ്ണുകളിലെ വരള്‍ച്ച അധികമാക്കും. കണ്ണുകള്‍ വരണ്ടതായാല്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുകയും കാഴ്ച മങ്ങുകയും ചെയ്യും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എസി മുറികളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് തലവേദനയ്ക്കും മൈഗ്രേനും കാരണമാകും. അനല്‍സ് ഓഫ് ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോളജി നടത്തിയ പഠനം അനുസരിച്ച്, അനാരോഗ്യകരമായ ഇന്‍ഡോര്‍ എയര്‍ എന്‍വയോണ്‍മെന്റില്‍ ജോലി ചെയ്യുന്ന 8 ശതമാനം പേര്‍ക്ക് ഒരു മാസത്തില്‍ മൂന്ന് ദിവസവും 8 ശതമാനം പേര്‍ക്ക് ദിവസവും തലവേദന ഉണ്ടാകുമെന്നു കണ്ടിരുന്നു. എയര്‍ കണ്ടീഷണറുകളില്‍ നിന്നു വരുന്ന വായു അലര്‍ജിക്കു കാരണമാകാം. കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ റൈനൈറ്റിസ് ഉണ്ടാകും. എയര്‍കണ്ടീഷണറുകളില്‍ അടിഞ്ഞു കൂടി തുടര്‍ച്ചയായ തുമ്മല്‍, ടോണ്‍സിലൈറ്റിസ്, ഫാരിഞ്ജൈറ്റിസ്, സൈനസൈറ്റിസ്, ശരീരവേദന എന്നിവയ്ക്കു കാരണമാകും. മുറി തണുപ്പിക്കുമ്പോള്‍ എയര്‍കണ്ടീഷണറുകള്‍ ആവശ്യമുള്ളതിലും അധികം ഈര്‍പ്പം വലിച്ചെടുത്തേക്കാം. ഇത് ഡീഹൈഡ്രേഷനു കാരണമാകാം. നിര്‍ജലീകരണം വൃക്കയില്‍ കല്ല്, വൃക്ക തകരാറ്, ഹീറ്റ്സ്ട്രോക്ക് തുടങ്ങിയവയ്ക്ക് കാരണമാകാം. എസി മുറികളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കുള്ള പരാതിയാണ് പലപ്പോഴും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകുന്നു എന്നത്. പലര്‍ക്കും ശ്വസനപ്രശ്നങ്ങളും ഉണ്ടാകാം. എസി മുറികളില്‍ കൂടുതല്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത് ജലദോഷം, ചുമ, പനി ഇവയെല്ലാം വരാനും കാരണമാകും.