പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ജില്ലകളിൽ ഓറഞ്ച് അലർട്ടും ആണ്. കൂടാതെ എല്ലാ ജിലകളിലും ശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. തെക്കൻ തീരദേശ തമിഴ് നാടിനു മുകളിൽ നിന്ന് വടക്കൻ കർണാടക വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയുമുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിയും കാറ്റോടും കൂടി മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്
