ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട് ടിവികള്‍ക്ക് റെക്കോര്‍ഡ് വില്പന. രാജ്യത്തെ സ്മാര്‍ട് ടിവി വില്പനയില് മൂന്നാം പാദത്തില്‍ 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സ്വദേശി ബ്രാന്‍ഡുകളുടെ സ്മാര്‍ട് ടിവി വില്പന മൊത്തം വില്പനയുടെ 22 ശതമാനം വിഹിതമാണ് കാണിക്കുന്നത്. ഇത് റെക്കോര്‍ഡ് നേട്ടമാണ്. കൗണ്ടര്‍പോയിന്റ് ഐഒടി സര്‍വീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യയുടെ സ്മാര്‍ട് ടിവി വിപണിയുടെ 40 ശതമാനം കൈവശപ്പെടുത്തി. ചൈനീസ് ബ്രാന്‍ഡുകള്‍ 38 ശതമാനം വിഹിതവും സ്വന്തമാക്കിയിട്ടുണ്ട്. 30,000 രൂപയ്ക്ക് താഴെ വില പരിധിയിലുള്ള ഡോള്‍ബി ഓഡിയോ, ഉയര്‍ന്ന റിഫ്രഷ് റേറ്റ്, മികവാര്‍ന്ന വോയിസ് ഔട്ട്പുട്ട് എന്നിവ പോലുള്ള മികച്ച ഫീച്ചറുകളുമായാണ് സ്മാര്‍ട് ടിവികള്‍ വരുന്നത്. മൊത്തത്തിലുള്ള സ്മാര്‍ട് ടിവി വിഭാഗത്തില്‍ 11 ശതമാനം വിഹിതവുമായി ഷഓമിയാണ് ഒന്നാമത്. സാംസങ് ആണ് രണ്ടാം സ്ഥാനത്ത്. റിയല്‍മി, സോണി, ഹെയര്‍ തുടങ്ങി ബ്രാന്‍ഡുകള്‍ ആദ്യത്തെ പത്തില്‍ ഉള്‍പ്പെടുന്നു.